വസ്തു നികുതിയും ഫീസും വർധിപ്പിക്കേണ്ടെന്ന് കൊട്ടിയൂർ പഞ്ചായത്ത്

വസ്തു നികുതിയും ഫീസും വർധിപ്പിക്കേണ്ടെന്ന് കൊട്ടിയൂർ പഞ്ചായത്ത്
May 27, 2023 12:30 AM | By PointViews Editr

 കൊട്ടിയൂർ : വസ്തു നികുതി വർധനയ്ക്കും കെട്ടിട നിർമാണ ചട്ടങ്ങളിലെ ഫീസ്, പിഴ വർധനയ്ക്കും എതിരെ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പ്രമേയം ആറിനെതിരെ 7 വോട്ടുകൾക്ക് പാസായി. പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ് അംഗമായ ബാബു മാങ്കോട്ടിൽ അവതരിപ്പിച്ച പ്രമേയത്തിൻ്റെ അനുവാദകൻ കോൺഗ്രസ് അംഗമായ എ.ടി.തോമസ് ആമക്കാട്ട് ആയിരുന്നു. ഇടതുപക്ഷ അംഗങ്ങൾ പ്രമേയത്തിന് എതിരെ രംഗത്ത് വന്നു. സംസ്ഥാനത്ത് കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതിക്കെതിരെ നിലപാട് സ്വീകരിച്ച് വരികയാണ്. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നത്. കൊട്ടിയൂർ പഞ്ചായത്തിൽ കോൺഗ്രസ്സിനും  ഇടതുപക്ഷത്തിന്നും 7 വീതം അംഗങ്ങൾ വീതമാണ് ഉള്ളത് എന്നിരിക്കെയാണ് സർക്കാർ നിലപാടിന് എതിരെയുള്ള പ്രമേയം പാസ്സായത്. പ്രമേയത്തിൻ്റെ പൂർണ രൂപം ചുവടെ: കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി മുമ്പാകെ പതിമൂന്നാം വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അവതരിപ്പിക്കുന്ന പ്രമേയം .വിഷയം :- വസ്തു നികുതി വർദ്ധനവ്, കെട്ടിട നിർമ്മാണ മിറ്റ് ഫീസ്, അപേക്ഷ ഫീസ്, കൂട്ടിച്ചേർക്കലുകൾ സാധൂകരിക്കുന്നതിന് ഏർപ്പെടുത്തിയ ഫീസുകൾ എന്നിവയുടെ വർദ്ധനവ് സംബന്ധിച്ച് ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അമിത ഫീസും പിഴയും ഈടാക്കാൻ കഴിയില്ല, സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി നിലവിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ   ബുദ്ധിമുട്ടുന്ന സാധരണ ജനങ്ങളുടെ തലയിൽ കെട്ടിവെച്ച് പരിഹരിക്കാനുള്ള നടപടി പിൻവലിക്കണം. ജനങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനുള്ള യാതൊരു പ്രവർത്തനങ്ങളും നടക്കുന്നില്ല ദിവസേന കുതിച്ചു കയറുന്ന നിത്യോപയോ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള ഒരു തരത്തിലുമുള്ള ഇടപെടലുകളും സ്വീകരിക്കുന്നില്ല, തികച്ചും കാർഷിക മേഖലയായ ഈ പ്രദേശത്ത് കാട്ട് മൃഗങ്ങളായ ആന, പന്നി, കുരങ്ങ്, മലയണ്ണാൻ, ഇവയുടെ ശല്യം കൊണ്ട് ഒരു കാർഷിക വിളയും കൃഷി ചെയ്യാൻ സാധിക്കുന്നില്ല. കടുവ, പുലി ഇവയെ പേടിച്ച് റബർ ടാപ്പിങ്ങും ചെയ്യാൻ സാധിക്കുന്നില്ല ഈ സാഹചര്യത്തിൽ ഏക ജീവിത മാർഗ്ഗമായ കന്നുകാലി വളർത്തലും കടുവ, പുലി ഇവയുടെ ശല്യം കൊണ്ട് ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇത്തരത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ തലയിൽ ഇടിത്തീയായി നികുതി വർദ്ധനവ് വന്നത്. pointviews.in 30നും 40തും വർഷം പഴക്കമുള്ള വീടുകൾ വരെ പുതുക്കി പണിയാൻ സാധിക്കാത്തതിനാൽ നിലവിലുള്ള വീടിൻറെ സൈഡിൽ ഒരു മുറിയോ ചാർത്തോ കൂട്ടി എടുത്ത് സൗകര്യം വർദ്ധിപ്പിച്ചപ്പോൾ അളവ് 80 m ൽ കൂടിയതിൻറെ പേരിൽ എൻജിനീയർ പ്ലാനും അപേക്ഷയും ഓൺലൈനിൽ ചെയ്യുമ്പോളുള്ള വലിയ ഫീനും അത് സാധൂകരിക്കുന്നതിന് പഞ്ചായത്തിൽ അടക്കേണ്ട ഭാരിച്ച ഫീസും സാധാരണക്കാർക്ക് താങ്ങാവുന്നതല്ല.  അതുപോലെ പുതിയ വീട് വെക്കുന്നതിനായി പഞ്ചായത്തിൽ നിന്ന് ലഭിക്കേണ്ട പെർമിറ്റിനും അപേക്ഷക്കും വരുത്തിയ ഫീസ് നിലവിലുള്ളതിൻറെ 15 ഇരട്ടിയിലധികമാണ്. താമസത്തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമുള്ള കെട്ടിടങ്ങളുടെ നികുതിയിൽ വരുത്തിയ വൻ വർദ്ധനവ് ജനങ്ങൾക്ക് താങ്ങാവുന്നതല്ല. യാതൊരു മാനദണ്ഡവുമില്ലാതെ വർദ്ധിപ്പിച്ച വസ്തു നികുതിയും കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ഫീസുകളും കൂട്ടിച്ചേർക്കലുകൾ സാധൂകരിക്കുന്നതിന് ഏർപ്പെടുത്തിയ വിവിധ തരം ഫിസുകളുടെ വൻതോതിലുള്ള വർദ്ധനവും പിൻവലിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനത്തിൽ നിന്ന് പിൻമാറി ജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കി തരണമെന്ന് ഈ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെടുന്നു.

12/05/2023

കൊട്ടിയൂർ

അവതാരകൻ ബാബു മാങ്കോട്ടിൽ അനുവാദകൻ എ ടി തോമസ്

Kotiyur panchayat not to increase property tax and fees

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories